ആരാണ് സിദ്ധന്‍'

Posted by purushothaman mudenmadathil

സിദ്ധന്‍ വരുന്നേ,സിദ്ധന്‍ വരുന്നേ'.. ....എന്ന് പറഞ്ഞുകൊണ്ട്   രക്ഷപ്പെട്ട്   ഓടിപ്പോകാന്‍ ശ്രമിക്കുന്ന  വ്യക്തികളേയും   കുടുംബങ്ങളേയും  കാണുന്നത്   ഇന്ന്   ഒരപൂര്‍വ്വകാഴ്ച്ചയല്ല! ഈ ദുരവസ്ഥ ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തിലാണ് സംഭവിക്കുന്നത്. ഇത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ലേ? സാധാരണ മനുഷ്യന്റെ കഴിവുകള്‍ക്കതീതമായ അത്ഭുത വിദ്യകള്‍ താന്‍ സായത്തമാക്കിയിട്ടുണ്ടെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് പണവും ആഭരണങ്ങളും തട്ടിയെടുക്കുക.സ്ത്രീകളെയും കുടുംബങ്ങളേയും സൂത്രവിദ്യകള്‍ പ്രയോഗിച്ച് വശത്താക്കി അവിവാഹിതരായ പെണ്‍കുട്ടികളെ കല്ല്യാണം കഴിക്കുക. അയാള്‍ ഉദ്ദേശിച്ചതെല്ലാം കവര്‍ന്നെടുത്ത് അപ്രത്യക്ഷനാവുക തുടങ്ങിയ സംഭവങ്ങള്‍ ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുകയാണല്ലോ. ഇതെല്ലാം നിഷ്പ്രയാസം സാധിച്ചെടുക്കുന്നവന്‍ ആദ്യമായി താന്‍ 'സിദ്ധനാണെന്നാണ്' പരിചയപ്പെടുത്തുന്നത്. ഇത്തരത്തില്‍ വ്യാജ സിദ്ധന്മാരുടെ കുത്സിത പ്രവര്‍ത്തികള്‍ നിര്‍ബാധം തുടരുമ്പോള്‍ത്തന്നെ മന്ത്രവാദത്തിന്റെയും ബാധ ഒഴിപ്പിക്കലിന്റേയും മറവില്‍ വിലപ്പെട്ട മനുഷ്യജീവന്‍ ബലിയര്‍പ്പിക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. യഥാര്‍ത്ഥത്തില്‍ സിദ്ധന്‍ എന്ന ഒരാള്‍ ഉണ്ടോ? ആ പേര് എവിടന്നു വന്നു. ഈ ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം ആരും പറഞ്ഞു കേട്ടതായി ഓര്‍ക്കുന്നില്ല. അതിനുള്ള ഒരെളിയ ശ്രമമാണ് ഈ  ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.             
                                                                                                                                                                                                                                                
    
    സിദ്ധന്‍ ആരെന്ന് കണ്ടെത്തുന്നതിനു മുന്‍പായി 'സിദ്ധ ചികിത്സയെപ്പറ്റിയുള്ള' എന്റെ അനുഭവങ്ങള്‍ ചുരുക്കി പറയട്ടെ.
    ഈ ലേഖകന്‍ പാരമ്പര്യമായി വിഷചികിത്സയും, കളരിമുറകളും അനുഷ്ഠിച്ചു വന്ന തലമുറയില്‍ ജനിച്ചു വളര്‍ന്ന ആളാണ്. സര്‍പ്പദംശനം ഏറ്റ് എന്റെ വീട്ടിലെത്തുന്നവരെ (ഉഗ്രവിഷമുള്ള മൂര്‍ഖന്‍, കടല്‍ പാമ്പ്, അണലി വര്‍ഗങ്ങള്‍) ഏതുതരത്തില്‍പ്പെട്ടവ ആയാലും അച്ഛനും, മുത്തശ്ശനും ചികിത്സിച്ചു ഭേദമാക്കിയിരുന്നു. കൂടാതെ ഗജചര്‍മ്മം (മനുഷ്യനുണ്ടാകുന്ന ഒരുതരം കറുത്തു തടിച്ച ചര്‍മ്മ രോഗം), കുഷ്ഠം തുടങ്ങിയ പല രോഗങ്ങളും, ഭേദപ്പെടുത്തിയിരുന്നു. അതിനുപയോഗിച്ചിരുന്ന ഔഷധങ്ങള്‍  സിദ്ധമുറ പ്രകാരം തയ്യാറാക്കിയവയായിരുന്നു.
    രസകര്‍പ്പൂരം, രസസിന്ദൂരം, ചായില്യം, വീരം, ഗന്ധകം തുടങ്ങിയ മാരകവിഷമുള്ള പാഷാണ വര്‍ഗ്ഗങ്ങള്‍ 'സിദ്ധമുറ പ്രകാരം'  ശുദ്ധി ചെയ്ത അവയുടെ സത്വം എടുത്ത് സ്പുടം ചെയ്താണ് ഔഷധങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഈ മരുന്ന് പാമ്പ് വിഷം, എലിവിഷം, പേപ്പട്ടി വിഷം, ചിലന്തി വിഷം തുടങ്ങിയ എല്ലാ ജംഗമ വിഷങ്ങളെയും ഇല്ലായ്മ ചെയ്തിരുന്നു. 
    ഔഷധങ്ങളുടെ  ഗുണനിലവാരം പരിശോധിക്കാനുള്ള മാര്‍ഗ്ഗങ്ങളും അതില്‍ തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഗുണനിലവാരം നിശ്ചയിച്ചുകഴിഞ്ഞാല്‍ സിന്ദൂരവും, ഭസ്മവും 50 വര്‍ഷം മുതല്‍ 75 വര്‍ഷം വരെ കേടുകൂടാതെ ചികിത്സായോഗ്യമായിരിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. വിഷം തീണ്ടി വീട്ടിലെത്തിയ ഒരു രോഗിയും ഭേദമാകാതെ തിരികെ പോയ അനുഭവം ആ പ്രദേശത്തുകാര്‍ പറഞ്ഞു കേട്ടതായി അറിവില്ല. മൂത്രതടസ്സം (പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ മാംസം വളരുന്നതുകൊണ്ടുണ്ടാകുന്ന രോഗം) ഈ അസുഖത്തിന് 3 വര്‍ഷ കാലയളവില്‍ രണ്ടു തവണ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ (TRUP) നടത്തുകയും പിന്നീട് ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ രോഗം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു. ആ അവസരത്തില്‍ ചികിത്സ ചെയ്ത ഡോക്ടറെ കണ്ട് വിവരം ധരിപ്പിച്ചു. ചെറിയൊരു ശതമാനം ആളുകള്‍ക്ക് ഇപ്രകാരം ഉണ്ടാകാറുണ്ടെന്നും ശാശ്വതപരിഹാരമായി പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വരുമെന്നും പറഞ്ഞു. അപ്പോഴേക്കും രോഗിക്ക് പ്രമേഹത്തിന്റെ അസുഖവും ഉണ്ടായി. വീണ്ടും ഓപ്പറേഷന്‍ ചെയ്യാന്‍ പല തടസ്സങ്ങളും വന്നു. ആ സന്ദര്‍ഭത്തില്‍ ഹോമിയോ ചികിത്സ നല്ലതാണെന്ന് തോന്നി അതിനാല്‍ പ്രശസ്തനായ ഹോമിയോ ഡോക്ടറെ കണ്ട് രണ്ട് വര്‍ഷക്കാലം ചികിത്സ തുടര്‍ന്നു ചെയ്‌തെങ്കിലും രോഗാവസ്ഥയ്ക്ക് വലിയ മാറ്റം വന്നില്ല. ആ സ്ഥിതി വന്നപ്പോഴാണ് സിദ്ധ ചികിത്സ ചെയ്യാന്‍ തീരുമാനിച്ചത് 3 മാസത്തോളം സിദ്ധ ചികിത്സ ചെയ്തപ്പോഴേക്കും നല്ല ആശ്വാസം അനുഭവപ്പെട്ടു. ഇപ്പോള്‍ ചികിത്സ തല്‍ക്കാലം നിര്‍ത്തിയിരിക്കുകയാണ്. 2 മാസത്തിനു ശേഷം വേണ്ടി വന്നാല്‍ ഒരു മാസം കൂടി മരുന്നു കഴിക്കാമെന്നാണ് അഭിപ്രായപ്പെട്ടത്. ഇനിയും പല അനുഭവങ്ങളും സിദ്ധ ചികിത്സയെപ്പറ്റി പറയാനുണ്ടെങ്കിലും ഈ ലേഖനത്തിന്റെ പ്രധാന ഉദ്ദേശം മറ്റൊന്നായതിനാല്‍ കൂടുതല്‍ നീട്ടുന്നില്ല. 
    
    w ആധുനിക ലോകത്തിലെ അത്ഭുതകരങ്ങളായ  നിരവധി കണ്ടുപിടുത്തങ്ങളും   അതിനാധാരമായി  പ്രവര്‍ത്തിക്കുന്ന  പരീക്ഷണ ശാലകളും,  ഉപകരണങ്ങളും  നിലവില്‍  വരുന്നതിന്ന്   എത്രയോ  നൂറ്റാണ്ടുകള്‍ക്ക്  മുന്‍പു തന്നെ    'ചിരഞ്ജീവികളായി'  കഴിഞ്ഞിരുന്ന  ഋഷിവര്യന്മാര്‍   അവരുടെ   അര്‍പ്പിതമായ  മനസ്സിലും, ശരീരത്തിലും, പ്രകൃതിയിലും     നിരന്തരമായി   നടത്തിയ  പരീക്ഷണ  നിരീക്ഷണങ്ങളുടെ  ഫലമായി    മനുഷ്യനും , പ്രകൃതിക്കും  മറ്റുജീവജാലങ്ങള്‍ക്കും ,അവയുടെ നിലനില്‍പ്പിനും   രക്ഷക്കും  വേണ്ടി  വിസ്മയകരങ്ങളായ    പല  കണ്ടുപിടുത്തങ്ങളും നടത്തി,  നിഷേധിക്കാനാക്കകാത്ത  പല ശാസ്ത്ര സത്യങ്ങളും ആവിഷ്‌കരിച്ചു  നടപ്പിലാക്കി കാണിച്ചു തരികയും  ചെയ്തിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അവ മനുഷ്യസമൂഹത്തിന് വേണ്ടി ഋഷിവര്യന്മാര്‍ സമര്‍പ്പിച്ചിരുന്നു. സിദ്ധവൈദ്യവും, യോഗാ ശാസ്ത്രവും അതിന്റെ ശാഖകള്‍ മാത്രമാണ്. ആധുനിക ലോകത്ത് യന്ത്രങ്ങളും, ഉപകരണങ്ങളും മറ്റും പലതും നിലവില്‍ വന്നുവെങ്കിലും ഋഷിവര്യന്മാര്‍ ആവിഷ്‌കരിച്ച വൈദ്യശാസ്ത്രങ്ങളെ മറികടക്കാന്‍ ഇവക്കാകുമോയെന്ന സംശയം ബാക്കി നില്‍ക്കുന്നു.
    തുടര്‍ന്ന് പറയുന്ന  വസ്തുതകള്‍ പരിശോധിച്ചു മേല്‍പ്പറഞ്ഞ സംശയത്തിന് ഉത്തരം കിട്ടാനായി  വായനക്കാരുടെ അഭിപ്രായങ്ങളും ചര്‍ച്ചകളും സഹായകമാകട്ടെയെന്നു ഈ  ലേഖകന്‍ ആശിക്കുന്നു.
    
    വിദേശഅധിനിവേശത്തിന്റെ ഫലമായി നമുക്കുമാത്രം  അവകാശപ്പെട്ട പല അമുല്യഗ്രന്ഥങ്ങളും വസ്തുവഹകളും  അന്യാധീനപ്പെട്ടുപോകുകയും സാംസ്‌കാരിക രംഗത്തുപോലും മൂല്യച്യുതി  വരികയും ചെയ്തുവെന്നത്  ഒരു യാഥാര്‍ത്ഥ്യം മാത്രമാണല്ലോ? 

w    ഇന്ത്യയിലെ പ്രശസ്ത മനശാസ്ത്രപണ്ഡിതനായ ഡോ.എസ്.ശാന്തകുമാര്‍ 
    എം.ബി.ബി.എസ്സ്, എം.ആര്‍.സി.പി (എഡിന്‍)
    എം.ആര്‍.സി.പി(ജി), എം.ആര്‍.സി.പി.സൈക്ക്,(ലണ്ടന്‍)
    ഡി.പി.എം, എം.എ.പി.എ (യു.എസ്.എ)
    എം.ആര്‍.എ.എന്‍.ഇസഡ്ഡ്.ഡി.പി (ആസ്‌ട്രേലിയ) 
    'നിത്യയൗവ്വനം  യോഗയിലൂടെ' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഇപ്രകാരം  രേഖപ്പെടുത്തി - മണ്ണിനെ കുളിര്‍പ്പിച്ച് കനകം വിളയിക്കുന്ന പുതുമഴ ആരുടെ  എങ്കിലും അവതാരികയോടെയാണോ വരുന്നത്. വസുന്ധരയെ പുഷ്പ്പാഭരണം   അണിയിച്ചുകൊണ്ട് എത്തുന്ന സുഗന്ധവാഹിയായ വസന്തത്തിന് ആരാണ്  അവതാരികാകാരന്‍? അവയെല്ലാം യഥാകാലങ്ങളില്‍ സംഭവിക്കുകയാണ്.അതു  പ്രകൃതിനിയമമാണ്.
    
    നമ്മുടെ സമ്പന്നമായ ഭാരതീയ പൈതൃകമെന്ന  മഹാവൃക്ഷത്തിന്റെ വേരുകള്‍ തേടി ചെന്നാല്‍ ഋഷിപ്രോക്തങ്ങളായ  വേദങ്ങളും ശാസ്ത്രങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നതു കാണാം. യോഗാശാസ്ത്രവും അതില്‍ ഉള്‍പ്പെടുന്നു. ലോകാവസാനം വരെയുള്ള  മാനവരാശിക്ക് ഋഷിവര്യന്മാര്‍ സംഭാവനചെയ്ത മഹത്തും,ബൃഹത്തുമായ   'യോഗാ ശാസ്ത്രം' ഏറെകാലം നമ്മുടെ നാട്ടില്‍ പൊടിയും തുരുമ്പും  പിടിച്ചു  കിടക്കുകയായിരുന്നു. അക്കാലങ്ങളില്‍ പാശ്ചാത്യര്‍ ഈ മഹത്തായ  ശാസ്ത്രത്തിന്റെ നിസ്സീമങ്ങളായ നേട്ടങ്ങളെപ്പറ്റി ബോധവാന്മാരാവുകയും  യോഗവിദ്യഅവരുടെ  ജീവിതത്തിന്റെ തന്നെ ഭാഗമാക്കി മാറ്റുവാനുള്ള  പരിശ്രമത്തിലുമാണ് എന്നും പറഞ്ഞാല്‍ നാം, ഭാരതീയര്‍  ലജ്ജിക്കേണ്ടിയിരിക്കുന്നു.
    
ഇനി സിദ്ധന്റെ കാര്യത്തിലേക്ക് വരാം

സിദ്ധവൈദ്യത്തിന്റെ തത്വശാസ്ത്രം,

    'ലോകാസമസ്താ സുഖിനോഭവന്തു'  ലോകത്തിലെ സര്‍വ്വചരാചരങ്ങള്‍ക്കും  ശാരീരികമായും മാനസികമായും  സുഖം അനുഭവപ്പെടെണ്ടതാണ്.എന്ന  ആപ്തവാക്യത്തില്‍ അധിഷ്ഠിതമായാണ് സിദ്ധവൈദ്യം  നിലകൊള്ളുന്നത്.ചികിത്സാ കര്‍മത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന  വൈദ്യമാണ് സിദ്ധവൈദ്യം.
    
    രസവാതം(രസശാസ്ത്രം),കായകല്‍പ്പം,ജ്ഞാനം,അഞ്ജനങ്ങള്‍,യോഗം,തീക്ഷ,സ മാധി,അഷ്ടബന്ധനങ്ങള്‍ എന്നിങ്ങനെ മാനവ രക്ഷക്കും,നിലനില്‍പ്പിനും  വേണ്ടിയുള്ള സകലതും സിദ്ധവൈദ്യത്തില്‍ അടങ്ങിയിരിക്കുന്നു.വൈദ്യവിദ്യയില്‍ പ്രകാശമായും ശിരോമകുടമായും  ഗണിക്കപ്പെടുന്നതും ആദരവോടും ബഹുമാനത്തോടും കൂടി ഓര്‍മിക്കപ്പെടുന്ന  'അഗസ്ത്യമുനി' യെയാണ് ഈ വൈദ്യശാസ്ത്രത്തിന്റെ കുലഗുരുവായി  കരുതപ്പെടുന്നത്. കൂടാതെ സപ്തഋഷികള്‍, നവനാഥസിദ്ധര്‍,  പതിനെട്ടുസിദ്ധന്മാര്‍ എന്നിവര്‍ സിദ്ധവൈദ്യത്തിന്റെ മുന്‍നിരയില്‍  നില്‍ക്കുന്നു.സിദ്ധവൈദ്യത്തിന്റെ രീതിശാസ്ത്രം

    ഈ വൈദ്യത്തില്‍ രസം(മെര്‍ക്കുറി), ഗന്ധകം തുടങ്ങിയ ധാതുക്കളും  ഉപധാതുക്കളും ലവണങ്ങളും എല്ലാവിധ സസ്യലതാതികളും ഔഷധമായി  ഉപയോഗിക്കുന്നു.സിദ്ധവൈദ്യത്തിന്റെ ഗുരുനാഥന്മാര്‍ 'സിദ്ധന്‍'  എന്നറിയപ്പെട്ടു.
    
    സിദ്ധന്‍-സിദ്ധി-അഥവാ പൂര്‍ണത സിദ്ധിച്ചവന്‍ എന്ന  അര്‍ത്ഥത്തിലാണ് അറിയപ്പെട്ടത്.ഈ വൈദ്യത്തിന്റെ ശാസ്ത്രീയത വിളംബരം  ചെയ്യുന്ന ഔഷധ സംസ്‌കരണ രീതിയാണ് 'രസതന്ത്രം' (ആല്‍കെമി). രസതന്ത്രം ഭാരതത്തില്‍  സഹസ്രാബ്ധങ്ങള്‍ക്ക് മുന്‍പ് തന്നെ നിലനിന്നിരുന്നു എന്നത് രസതന്ത്ര  പ്രയോഗങ്ങള്‍ വെളിപ്പെടുത്തുന്നു. രസത്തിനോടൊപ്പം മറ്റു  മരുന്നുകള്‍ വിധിപ്രകാരം ചേര്‍ത്ത് ഉപയോഗിക്കുന്നതുകൊണ്ട് ശരീരത്തില്‍  വേഗത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിനും വളരെ വേഗത്തില്‍ രോഗം  ശമിപ്പിക്കുന്നതിനും സാധിക്കുന്നു. പണ്ട് യുദ്ധഭൂമിയില്‍ വച്ച് ഭയങ്കരമായ  മുറിവുകളും ക്ഷതങ്ങളും പറ്റുന്ന പടയാളികളെ അവിടെ വച്ച് തന്നെ  ചികിത്സിച്ചു ഭേദമാക്കിയിരുന്നു .അതിനു നിയോഗിക്കപ്പെട്ട  'രാജവൈദ്യന്മാര്‍' ചികിത്സക്കായി ഉപയോഗിച്ചിരുന്നത് 'സിദ്ധമുറ' പ്രകാരം  തയ്യാറാക്കിയ ഔഷധങ്ങളായിരുന്നു എന്നതിന് തെളിവുകള്‍  രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
    
    ദ്രാവിഡ സംസ്‌കാരം നിലനിന്നിരുന്ന സിങ്കപൂര്‍,മലേഷ്യ,ശ്രീലങ്ക എന്നീരാജ്യങ്ങളില്‍ സിദ്ധവൈദ്യ സമ്പ്രദായം  നിലവിലുണ്ട്.ഏതായാലും ആര്യന്മാരുടെ വരവിനു  മുന്‍പുത്തന്നെ  സിദ്ധവൈദ്യ  സമ്പ്രദായം ഇന്ത്യയില്‍ വേരൂന്നിയിരുന്നു. യോഗാ  വിദ്യക്ക്   സിദ്ധവൈദ്യത്തില്‍ സിദ്ധ  ചികിത്സയില്‍ വലിയ   പ്രാധാന്യമുണ്ട്.   സിദ്ധന്മാരില്‍ പലരും യോഗികളും, യോഗവിദ്യയില്‍  അസാമാന്യ പാണ്ഡിത്യമുള്ളവരും ആയിരുന്നു.  ജീവമുക്തി ആഗ്രഹിക്കുന്ന യോഗികള്‍ക്ക് ആദ്യമായി ദൃഢശരീരം  ഉണ്ടാകേണ്ടതാണെന്നും അതിനായി രസവും ഗന്ധകവും ചേര്‍ന്ന ഔഷധങ്ങള്‍  സേവിക്കേണ്ടതാണെന്നും ദൃഢശരീരം കൊണ്ടല്ലാതെ ജീവമുക്തി  സാധ്യമല്ലെന്നും 'രസഹൃദയതന്ത്ര' ത്തില്‍ പറയുന്നു.                    
    
    സിദ്ധവൈദ്യത്തില്‍ മുഖ്യമായും കൈകാര്യം ചെയ്യുന്ന വിഷയങ്ങളാണ് രസവാതവും (രസശാസ്ത്രം), കായകല്പ്പവും.ദേഹത്തെ ഒരു  പരിധി വരെ കേടുകൂടാതെ  സൂക്ഷിക്കുന്നതാണ് കായകല്‍പ്പം. ശരീരം  കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമോ? 'സാധിക്കുമെന്ന് സിദ്ധന്മാര്‍  തെളിയിച്ചിട്ടുണ്ട്'. സകല വ്യാധികളും ഇല്ലായ്മ ചെയ്യുന്നതിന് രസത്തിന്  തുല്യമായ മറ്റൊരു ഔഷധം ഇല്ലെന്നും രസപ്രയോഗം അറിയാത്ത ഒരാളെ  വൈദ്യനെന്ന് പരിഗണിക്കാനാവില്ലെന്നും, രസം ആത്മാവിനെ പോലെ  പൂജിനീയമാണെന്നും ആചാര്യന്മാര്‍ വിശേഷിപ്പിക്കുന്നു .
    
    നാം എത്ര ആരോഗ്യവാന്മാരായിരുന്നാലും എന്തെല്ലാം മുന്‍  കരുതലുകളോടെ ജീവിതം നയിച്ചാലും നാളുകള്‍ ചെല്ലുംതോറും ആരോഗ്യം  ക്ഷയിച്ചു വരുമെന്നത് സൃഷ്ടിനിയമമാണ്. കാലക്രമത്തില്‍  ഞരമ്പുകള്‍, മാംസപേശികള്‍, ഗ്രന്ഥികള്‍ ഇവക്കെല്ലാം കേടുപാടുകള്‍  സംഭവിക്കുന്നു.ശരീരത്തിന്റെ കേടുതീര്‍ക്കാന്‍ ശരീരത്തിന്  തന്നെ  കഴിയുമെങ്കിലും ആ കഴിവ് ദീര്‍ഘകാലം നിലനില്‍ക്കുന്നതല്ല.പ്രായാധിക്യം  ചെല്ലുമ്പോള്‍ ആരോഗ്യം ക്ഷയിക്കുവാന്‍ തുടങ്ങുന്നു.ഇത് ശരീരത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെ ബാധിക്കുന്നു.ഇപ്രകാരം സംഭവിക്കുമ്പോള്‍  തലച്ചോര്‍,വൃക്കകള്‍ മുതലായവചുരുങ്ങുന്നു .ഓരോ അവയവത്തിന്റെ  ഘടനക്കും,പ്രവര്‍ത്തിക്കും അനുസൃതമായി ശരീരത്തിലുള്ള രക്ത  കുഴലുകള്‍,ധമനികള്‍,ത്വക്ക് എന്നിവസങ്കോചിക്കുന്നു. അധോഭാഗത്ത്  ശേഖരിക്കപ്പെട്ട കൊഴുപ്പ് കൂടി നഷ്ടപ്പെടുമ്പോള്‍ ചുളിവുകളും ജരകളും  ഉണ്ടാവുന്നു.ഇങ്ങനെ എല്ലാ വിധത്തിലും ശരീരം ശോഷിച്ചുപോകുന്നു 
    
    ഇപ്രകാരം സംഭാവിക്കാതിരിക്കാനും കൂടുതല്‍ കാലം  ജീവിച്ചിരിക്കാനും വേണ്ടി രസവും,ഗന്ധകവും ചേര്‍ന്ന ചില പാനീയങ്ങള്‍  'സിദ്ധന്മാര്‍' സേവിച്ചിരുന്നതായി ചരിത്ര രേഖകള്‍ നമുക്ക്  കാണിച്ചുതരുന്നു.രസഗന്ധകാദികള്‍ക്ക് ശരീരത്തിലെ സപ്തധാതുക്കളെയും  ഏറ്റക്കുറച്ചില്‍ കൂടാതെ ഒരേനിലയില്‍ നിലനിര്‍ത്താനുള്ള  രസായനഗുണമുള്ളത്‌കൊണ്ട്ശരീരം ഏറെക്കാലം കേടുകൂടാതെ  നിലനിര്‍ത്താന്‍ കഴിയുന്നു.അവയുടെ സേവനം മൂലം അനേകകാലം  ചിരഞ്ജീവികളായി കഴിഞ്ഞുവന്ന ഋഷിവര്യന്മാര്‍  ഇന്ത്യയിലുണ്ടായിരുന്നതായി പാശ്ചാത്യ ശാസ്ത്രജ്ഞരായ  പാരസെല്‍സ്(ലുതര്‍ ആള്‍ട്ടര്‍),ഫാദര്‍ പെസ്‌കി (റോം)എന്നിവര്‍ പ്രസ്താവിച്ചു  കാണുന്നു. 
    
    അത്ഭുതകരങ്ങളായ ഫലസിദ്ധിയുള്ള അനേകം ഔഷധങ്ങള്‍  സിദ്ധവൈദ്യത്തിലുണ്ട്. ശരീരധാതുക്കളില്‍ അടങ്ങിയിട്ടുള്ള തത്വവസ്തുക്കള്‍ എന്തെന്നും,ധാതുക്കള്‍,ഉപധാതുക്കള്‍, രസങ്ങള്‍,ഉപരസങ്ങള്‍, രത്‌നങ്ങള്‍,ഉപരത്‌നങ്ങള്‍,വിഷങ്ങള്‍, ഉപവിഷങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുള്ള  'തത്വവസ്തുക്കള്‍'ഏവയെന്നും, 'രസതന്ത്രവിധിപ്രകാരം'പരിശോധിക്കുമ്പോഴാ ണ് ഇവയില്‍ അടങ്ങിയിട്ടുള്ള അത്ഭുതകരങ്ങളായ ശക്തിവിശേഷങ്ങള്‍  വെളിപ്പെടുന്നത്.നാം നിത്യം ഉപയോഗിക്കുന്ന വ്യഞ്ജനങ്ങളില്‍  അടങ്ങിയിട്ടുളള ഗന്ധകം,ഭാവഹം മുതലായ തത്വപദാര്‍ത്ഥങ്ങള്‍ കുടലില്‍  ചെന്ന് ദഹനേന്ദ്രിയത്തിലെ രസങ്ങളുമായി രാസഭേദം വന്നിട്ടാണ് അവ  ദേഹജങ്ങളായി ഭവിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല.ഈ  പര്യവേഷണം ശരിയെങ്കില്‍ രോഗശമനകാര്യങ്ങളില്‍ അംശാംശ ഗര്‍ഭികളായ       മൂലികകളെക്കാള്‍ അതതു തത്വപദാര്‍ഥങ്ങള്‍ തന്നെ മൂര്‍ത്തീകരിച്ച  ഖനിജദ്രവ്യങ്ങള്‍ ശക്തിയുള്ളവയെന്ന്! സമ്മതിക്കാതെ തരമില്ല.
    
    കുഷ്ടം, മഹോദരം, അപസ്മാരം, അര്‍ബുദം, രക്തസ്രാവം, പ്രമേഹം, വാതരോഗങ്ങള്‍ തുടങ്ങിയ എല്ലാവിധ രോഗങ്ങളും വന്ധ്യതയുടെ പ്രശ്‌നങ്ങളും  ഭേദമാക്കാന്‍ സിദ്ധവൈദ്യത്തിനുകഴിഞ്ഞിട്ടുണ്ട്. ഗര്‍ഭനിരോധം ക്ലിപ്തകാലത്തെക്കോ സ്ഥിരമായോ നിയന്ത്രിക്കാന്‍  കഴിയുന്നതാണ്. രോഗസ്ഥിതിക്കനുസരിച്ചു മരുന്നുകള്‍ കൂട്ടിച്ചേര്‍ത്തു  അനുപാന ദ്രവ്യങ്ങള്‍ മാറ്റിഉപയോഗിച്ചാണ് രോഗിയെ  ചികിത്സിക്കുന്നത്. ധാതുക്കളെ ഉപയോഗിക്കാതെ ചില പ്രത്യേക  മൂലികകളെകൊണ്ടും പലമാറാരോഗങ്ങളും 'സിദ്ധവൈദ്യ' ചികിത്സകൊണ്ട്  സുഖപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.  
    
    മൂലികകളെ രസതന്ത്രവിധിപ്രകാരം പരിശോധിക്കുന്നതായാല്‍ അവയില്‍  സ്വര്‍ണഗര്‍ഭം, താമ്രഗര്‍ഭം, അയോഗര്‍ഭം എന്നിസത്വങ്ങള്‍ അടങ്ങിയിട്ടുള്ളതായി അറിയുന്നു.ഇതിന്‍പ്രകാരം തന്നെ അസ്ഥി,  രക്തം, രോമം എന്നിവയെ രസതന്ത്ര വിധിപ്രകാരം പരിശോധിച്ചാല്‍ നമ്മുടെ  ശരീരത്തില്‍ ധാതുക്കള്‍,ക്ഷാരം എന്നിവ അടങ്ങിയിട്ടുണ്ടെന്നും അറിയാന്‍  കഴിയും 

രസതന്ത്ര വിധി

    മൂലികകളെ ചുട്ടുചാമ്പലാക്കി വെള്ളത്തില്‍ കലക്കിതെളിയിച്ചു ആ വെള്ളം  വറ്റിച്ചുകിട്ടുന്നത് ആ മൂലികയിലെ ക്ഷാരമാണ്. അതെ മൂലിക ഇടിച്ചു നീരെടുത്ത് പുളിപ്പിച്ച് ഉലയില്‍ ഊതിഎടുത്താല്‍  കിട്ടുന്നത് അതില്‍ അടങ്ങിയിട്ടുള്ള ലോഹവുമാകുന്നു 
സിദ്ധവൈദ്യത്തിന്റെ ഗുരുനാഥന്മാര്‍ സിദ്ധന്മാര്‍ എന്നറിയപ്പെട്ടു.

സിദ്ധന്മാരുടെ പേരും അവര്‍ താമസിച്ച സ്ഥലവും 

    1.    അഗസ്ത്യന്‍         -        തിരുവനന്തപുരം(അനന്തശയനം)
    2.    ഭോഗര്‍                -        പഴനി (തില്ലം മരുത്തുവാ മാമല)
    3.    തിരുമൂലര്‍          -        ചിദംബരം 
    4.    ഈരാമതേവര്‍     -        അഴകര്‍മല
    5.    കൊങ്കണവര്‍          -        തിരുപ്പതി 
    6.    ചട്ടമുനി              -        തിരുവരംഗം 
    7.    കമല മുനി           -        തിരുവാരൂര്‍
    8.    കുറുവൂരാര്‍          -        കറവൂര്‍
    9.    വാല്‍മീകി            -        ഏട്ടികുടി 
    10.    നന്ദീശന്‍             -        കാശി 
    11.    പാമ്പാട്ടി സിദ്ധന്‍     -        മിരുത്താചലം(പാതിശങ്കരന്‍ കോവില്‍)
    12.    മച്ചമുനി           -        തിരുപ്പരംകുന്റം
    13.    കോരക്കര്‍          -        പേരൂര്‍
    14.    പതഞ്ജലി          -        രാമേശ്വരം 
    15.    ധന്വന്തരി           -        വൈത്തിശന്‍കോവില്‍ 
    16.    കുതത്വൈസിദ്ധന്‍    -        മായാവരം 
    17.    സുന്ദരാനന്ദര്‍       -        മധുര (കൂടല്‍ നഗര്‍)
    18.    ഇടൈക്കാടന്‍           -        തിരുവണ്ണാമല


സപ്തഋഷികള്‍ 

    അഗസ്ത്യര്‍, ആങ്കരസര്‍, കാശിപന്‍, ഗൗതമര്‍, മാര്‍കണ്ടര്‍, പുലത്തിയര്‍, വസിഷ്ഠര്‍                                     - വൈദ്യവാതയോഗ ജ്ഞാനശാസ്ത്രം 

കടപ്പാട് ഗ്രന്ഥങ്ങള്‍

    1.സിദ്ധവൈദ്യ രത്‌നാവലി 
    2.രസരാജ തരംഗിണി
    3.രസചന്ദ്രിക രാജവൈദ്യം 
    4.വൈദ്യാമൃത പ്രദീപിക 
              
                        തയ്യാറാക്കിയത്,      
                        എം. പുരുഷോത്തമന്‍                                                                                   
                        s/oകൃഷ്ണന്‍, വിഷവൈദ്യന്‍ (late)
                        മുണ്ടേന്‍മഠത്തില്‍
                        ചെറുവായ്ക്കര,പി.ഒ ബിയ്യം.
                        P.H No: 9895592968, 0494 2668717

Note:അഗസ്ത്യരുടെ ആവാസ മേഖലകള്‍
    
    തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ കൊടുമുടി അഗസ്ത്യമുടി(അഗസ്ത്യകൂടം         സ്ഥിതിചെയ്യുന്ന സ്ഥലം) - 1869 മീറ്റര്‍

    ആര്യങ്കാവ് ചുരം മുതല്‍ കന്യാകുമാരി വരെ (സഹ്യപര്‍വ്വതം) അഗസ്ത്യമല റേഞ്ച് എന്ന         പേരില്‍ അറിയപ്പെടുന്നു.

18 സിദ്ധർ

Posted by purushothaman mudenmadathil

തിരുമൂലർ

ആത്മീയതയുടെ രാജകുമാരൻ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത്.നന്ധിദേവർ ആണ് ഗുരു.പ്രധാന ശിഷ്യൻ ഗലങ്ങിനാധൻ. ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു.ഒരിക്കൽ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ധ്യയിലേക്ക് വന്നു.യാത്രാമധ്യേ കാവേരിയുടെതീരത്തുവച്ച് കൌതുകവും വിഷമവുംമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു.ചേതനഅറ്റ തങ്ങളുടെ ഇടയൻറെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ധത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികൾ .ഇടയൻറെ പേര് മൂലൻ എന്നായിരുന്നു.തിരുമൂലർ തൻറെ യോഗശക്തിയുപയോഗിച്ച് ഇടയൻറെ ശരീരത്തിൽ കയറി(Meta Psychosis).സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ചസേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി വിവരം ധരിപ്പിച്ചു.പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോൾ കണ്ടെത്താനായില്ല.തുടർന്നുള്ള കാലം മൂലന്റെ ശരീരത്തിൽ തന്നെ ജീവിക്കേണ്ടിവന്നു.
പ്രധാനകൃതികൾ
 1. തിരുമന്ത്രം - (3000ശ്ലോകങ്ങൾ )ശരീരശാസ്ത്രം,യോഗ,8അതിമാനുഷ ശക്തികൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
 2. തിരുമൂലർ വൈദ്യം 21.
 3. വഴലൈ സൂത്രം.
 4. തിരുമൂലർ ജ്ഞാനം.
 5. തിരുമൂലർ 608 എന്നിവയാണ്.

രാമദേവർ

AD 6-8നൂറ്റാണ്ടുകൾകുള്ളിൽ ജീവിച്ചിരുന്നതായി കരുതുന്നു.ഗുരു-കരുവാരർ .രാമദേവർ അറേബ്യയിലെ മെക്ക സന്ദർശിച്ചപ്പോൾ 'യാക്കോബ്' എന്ന പേരുസ്വീകരിച്ചു.
പ്രധാനകൃതികൾ
 1. രാമദെവർ 1000(കായകല്പം,യോഗ)
 2. രാമദെവർ കരുക്കാടൈ സൂത്രം.
 3. രാമദെവർ ശിവയോഗം.
 4. രാമദെവർ പെരുനൂൽ...,
 5. രാമദെവർ പൂജാവിധി.
 6. യാക്കോബ് ചുന്നസൂത്രം.
 7. യാക്കോബ് വൈദ്യചിന്താമണി.

അഗസ്ത്യർ

പ്രധാന ലേഖനം: അഗസ്ത്യൻ
സിദ്ധവൈദ്യത്തിൻറെ പിതാവാണ് അഗസ്ത്യർ .ഉദ്ദേശം 12000വർഷങ്ങൾക്കുമുമ്പ് ജീവിച്ചിരുന്നു.ഭാര്യ-ലോപമുദ്ര.മകൻ-സാഗരൻ,ഗുരു-ശിവൻ,മുരുഗൻ.. ശിഷ്യർ -പുലസ്ത്യർ,തോൽക്കപ്പ്യർ,തെരയ്യാർ.പുരാണങ്ങളിൽ പലഭാഗത്തും പലകാലങ്ങളിൽ അഗസ്ത്യരുടെ പേർ പരാമർശിക്കുന്നുണ്ട്.തമിഴ്നാട്ടിലെ പഴയ ഒരു രീതിവച്ചുനോക്കുമ്പോൾ അപ്പുപ്പന്റെ പേർ ചെറുമകന് ഇടാറുണ്ട്.അങ്ങനെ നോക്കുമ്പോൾ പുരാണങ്ങളിലുള്ള 'അഗസ്ത്യർ 'എല്ലാം ഒരാൾ ആകണമെന്നില്ല.രാമായണത്തിലും,മഹാഭാരതത്തിലും അഗസ്ത്യർ വരുന്നുണ്ട്.ഹിമാലയവും കന്യാകുമാരിയും ഉൾപ്പെടെ ഭാരതത്തിൻറെ പലഭാഗത്തും ആശ്രമങ്ങളും ഉണ്ടായിരുന്നു.
കൃതികൾ
 1. അഗസ്ത്യർ 1200,
 2. അഗസ്ത്യർവൈദ്യം 1500.
 3. അഗസ്ത്യർ വൈദ്യം500.
 4. അഗസ്ത്യർ നയനവിധി(കണ്ണ്, surgery).
 5. അഗസ്ത്യർമൂപ്പ്(18തരം കുഷ്ടത്തെപ്പറ്റി)
 6. അഗസ്ത്യർ പെരുനൂൽ .
 7. അഗസ്ത്യർ കർമകാണ്ഡം.
 8. അഗസ്ത്യർ പൂർണസൂത്രം.
 9. അഗസ്ത്യർ പൂജാവിധി.
 10. ദീക്ഷാവിധി.
 11. അഗസ്ത്യർ അമുതകലൈ ജ്ഞാനം(വൈദ്യശാസ്ത്രതെപ്പറ്റി).

കൊങ്കണർ

കൊങ്കണർടെ അച്ഛനും ഗുരുവും ഭോഗരാണ്. [3].അദ്ദേഹത്തിൻറെ ജന്മസ്ഥലം കൊയംബത്തുരിനടുത്തുള്ള 'കൊങ്കണഗിരി' യാണ്.വേദകാലത്തിനുമുൻപ് ജീവിച്ചിരുന്നതായികരുതുന്നു.കൊങ്കണർക്ക് വൈദ്യത്തേക്കാൾ രസതന്ത്രത്തിലായിരുന്നു പ്രാവീണ്യം.സമൂഹത്തിൽ അന്നുനിലനിന്നിരുന്ന ജാതിവ്യവസ്ഥ അദ്ദേഹത്തെ അസ്വസ്ഥനാക്കി.ശിഷ്യന്മാർ -കദൈപ്പിള്ള സിദ്ധർ ,ശംഖിലി സിദ്ധർ .
കൃതികൾ
 1. കൊങ്കണർ മുക്കാണ്ടം3000.
 2. കൊങ്കണർ മുക്കാണ്ടസൂത്രം.
 3. കൊങ്കണർ സരക്കുവൈപ്പ്100.
 4. കൊങ്കണർ മൂപ്പ്.
 5. കൊങ്കണർ വലൈക്കുമ്മി.
 6. കൊങ്കണർ വേദാന്തം.

ഭോഗർ

ഭോഗനാഥർ രസ ശാസ്ത്രത്തിന്റെ പിതാവാണ് ഭോഗർ. ഗുരു-കളങ്കിനാഥർ. മകൻ---. -കൊങ്കണർ . പ്രധാന ശിഷ്യൻ- പുലിപ്പാണി. ഭോഗർ വേദകാലത്തിനു മുമ്പു ജീവിച്ചിരുന്നു. ഭോഗർ ചൈനയിൽനിന്നും യാത്രക്കിടെ തമിഴ്നാട്ടിൽ എത്തിയതാണന്ന് ഒരുപക്ഷം പറയുമ്പോൾ തുടർപടനത്തിനായി ചൈനയിൽ പോയതാണന്ന് മറുപക്ഷവും പറയുന്നു. ഭോഗർടെ ധാരാളം പുസ്തകങ്ങൾ ചൈനീസ് ഭാഷയിലും ലഭ്യമാണ്. പ്രമുഖ ശാസ്ത്രജ്ഞൻ prof.രാമയോഗി[അണ്ണാമലൈ സർവകലാശാല,ചിദംബരം,തമിഴ്നാട്‌]]}]ഭോഗർ ചൈനയിലെ ഒരു ആത്മീയ ഗുരു ആയിരുന്നുവെന്ന് പറയുന്നു .അദ്ദേഹത്തിൻറെ ചൈനീസ് പേർ പോ-യുങ്ങ് എന്നായിരുന്നുവത്രെ. ഭോഗർ നവ പാഷാണങ്ങളെ ബന്ധിച്ചു മരുന്നായി ഉപയോഗിക്കുന്നതിൽ വിദഗ്ദ്ധനായിരുന്നു.ഇപ്പോൾ ഈ മരുന്ന് 'ബാലദണ്ടായുധപാണി'എന്നപേരിൽ പഴനിമലയിൽ ഉണ്ട്. രസശാസ്തത്തിന്റെ നിഗൂഡതകളിലേക്ക് വെളിച്ചം വീശുന്നഒന്നാണിത്.
കൃതികൾ
 1. ഭോഗർ 7000 (ഭോഗർ സപ്തകാണ്ടം)7000 ശ്ലോകങ്ങളുള്ള ഈഗ്രന്ഥം സിദ്ധവൈദ്യത്തിൻറെ വറ്റാത്തഖനിയാണ്.
 2. ഭോഗർ സരക്കുവൈപ്പ്‌88..88 8
 3. ഭോഗർ കർപ്പം300
 4. ഭോഗർ വാസിയോഗം(പ്രാണായാമം)
 5. ഭോഗർ വർമസൂത്രം
 6. ഭോഗർ മൂപ്പുസൂത്രം37
 7. ഭോഗർ വൈദ്യം1000.

ധന്വന്തരി

പ്രധാന ലേഖനം: ധന്വന്തരി
ഗുരു-നന്ദിദേവർ, ശിഷ്യൻ----_അശ്വിനി. ഭഗവാൻ മഹാവിഷ്ണുവാണ് ധന്വന്തരിയായി ജന്മമെടുത്തതെന്ന് പുരാണങ്ങളിൽ പറയുന്നു. ആയുർവ്വേദ ശാസ്ത്രത്തിന്റെ സൃഷ്ടിയിൽ ധന്വന്തരി നിർണായകമായ പങ്കു വഹിച്ചു. അദ്ദേഹത്തിനുപല ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. കുറച്ചു പുസ്തകങ്ങൾ തമിഴിലും അദ്ദേഹം എഴുതിയിട്ടുണ്ട്. ദിവ്യനായ ചികിത്സകനെന്ൻ അദ്ദേഹം അറിയപ്പെട്ടു. രസ-പാഷാണങ്ങളുപയോഗിച്ച് വിദഗ്ദമായി അദ്ദേഹം ചികിത്സിച്ചിരുന്നു.നാഡീശാസ്ത്രം അദ്ദേഹത്തിൻറെ പ്രധാനസംഭാവനയാണ്.
കൃതികൾ
 1. ധന്വന്തരി നാഡി-72[നാഡീ സാസ്ത്രത്തെപ്പറ്റി]
 2. ധന്വന്തരി തൈലം-500
 3. ധന്വന്തരി വൈദ്യം-200
 4. ധന്വന്തരി വൈദ്യകാവ്യം
 5. ധന്വന്തരിഗുരുനൂൽ
 6. ചിമിട്ട് രത്നച്ചുരുക്കം
 7. ധന്വന്തരി കലൈ ജ്ഞാനം
 8. ധന്വന്തരിജ്ഞാനം
 9. ധന്വന്തരി വാധം
 10. ധന്വന്തരി വൈദ്യ കരുക്കാടൈ സൂത്രം
 11. ധന്വന്തരി നിഖണ്ടു
 12. ധന്വന്തരി 1200.

നന്ദിദേവർ

'നന്ദി' എന്ന വാക്കിന് 'അനുഗ്രഹിക്കപ്പെട്ടവൻ' എന്നാണ് അർത്ഥം.നന്ദിദേവർ അതിപുരാതനകാലത്ത് ജീവിച്ചിരുന്നതായി പറയുന്നു.നന്ദിദേവരേപ്പറ്റി ധാരാളം പുരാണകഥകൾ പ്രചാരത്തിലുണ്ട്. ശിവപാർവ്വതിമാരിൽനിന്നും ആദ്യമായി ജ്ഞാനം പകർന്നുകിട്ടിയത് നന്ദിക്കാണ്‌.. .എന്ന് യുഗിചിന്താമണി-800ൽ പറയുന്നു. അദ്ദേഹത്തിൻറെ പിതാവ് 'ശിവനും'മാതാവ് 'ഉമ'യാണന്നും കരുതുന്നു.
കൃതികൾ
 1. നന്ദികലൈജ്ഞാനം
 2. നന്ദീശർ-300
 3. നന്ദി-8
 4. നന്ദീശർ കരുക്കാടൈ.

സട്ടൈമുനി

മറ്റുപേരുകൾ - സട്ടൈനാഥർ, കൈലാസസട്ടൈമുനി, കമ്പിളിസട്ടൈമുനി
അദ്ദേഹം സ്ഥിരമായി കട്ടിയുള്ള ഉടുപ്പ് ധരിക്കുന്നതിനാലാണ് 'സട്ടൈമുനി'എന്ന പേരുകിട്ടിയത്.ഈ വിവരങ്ങൾ ലഭ്യമായത് 'കൊങ്കണർ കടൈകാണ്ഡം' എന്നഗ്രന്ഥത്തിൽനിന്നുമാണ്. കരുവൂരർ ,കൊങ്കണർ ,രോമഋഷി തുടങ്ങിയവർ സമകാലീനരായിരുന്നു.10-11നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്നതായികരുതുന്നു. കരുതുന്നു.ദക്ഷിണമൂർത്തിയും,നന്ദിയും അദ്ദേഹത്തിൻറെ ഗുരുക്കന്മാരായി പറയപ്പെടുന്നു.ശിഷ്യൻ-'സുന്ദരനന്ദർ 'ആയിരുന്നു.
കൃതികൾ
 1. സട്ടൈമുനി വാതകാവ്യം-1000
 2. സട്ടൈമുനി വാതസൂത്രം-200.[ഇതുരണ്ടും രസസാസ്ത്രവുമായി ബന്ധപ്പെട്ടതാണ്]
 3. സട്ടൈമുനി നിഖണ്ടു
 4. സട്ടൈമുനി-20
 5. സട്ടൈമുനി ശിവജ്ഞാന വിളക്കം-51
 6. സട്ടൈമുനി തണ്ടകം
 7. സട്ടൈമുനി മൂലസൂത്രം
 8. സട്ടൈമുനി വാക്യം
 9. സട്ടൈമുനി ദീക്ഷാവിധി
 10. സട്ടൈമുനി കർപ്പവിധി.
ദീക്ഷാവിധിയും കർപ്പവിധിയും വളരെ വിലപ്പെട്ട ഗ്രന്ധങ്ങളാണ്.തിരുമൂലർ ഈഗ്രന്ധം നശിപ്പിച്ചുകളഞ്ഞു. അതിനിഗൂഡമായ ശാസ്ത്ര രഹസ്യങ്ങൾ സാധാരണക്കാരൻറെ കയ്യിൽ എത്തുന്നത് ദോഷംചെയ്യുമെന്നുകണ്ടാണ് അങ്ങനെ ചെയ്തത്. [4].

പാമ്പാട്ടിസിദ്ധർ (നാഗമുനി)

അദ്ദേഹത്തിൻറെ ഓരോ ശ്ലോകവും അവസാനിക്കുന്നത് 'ആടുപാമ്പേ..'എന്നാണ്.അദ്ദേഹത്തിന് പമ്പാട്ടിസിദ്ധർ എന്ന പേര് ലഭിക്കാൻ ഇത് ഒരു കാരണമായിട്ടുണ്ടാകാം.അദ്ദേഹം വിഗ്രഹാരാധനയെ എതിർക്കുകയും വേദങ്ങളേയും പുരാണങ്ങളെയും പരിഹസിക്കുകയും ചെയ്തിരുന്നു.ജാതിവ്യവസ്ഥയെ ശക്തിയായി എതിർത്തിരുന്നു.സഹജീവികളോട് സ്നേഹമില്ലാത്തവർക്ക് പരമായലക്ഷ്യത്തിൽ എത്തിച്ചേരുക അസാധ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.യോഗയിലൂടെ ആത്മസംയമനവും നിഗൂഡവിദ്യയുടെ പ്രയോഗങ്ങളെപ്പറ്റിയും അദ്ദേഹത്തിൻറെ കൃതികളിലുണ്ട്.8 തരത്തിലുള്ള അതിമാനുഷശക്തികളെപ്പറ്റിയും കൃതികളിൽ പറയുന്നുണ്ട്.അദ്ദേഹത്തെയും കൃതികളെയുംപറ്റി '18 sidhers jnanakovai'യിൽ പറയുന്നുണ്ട്.[5].അദ്ദേഹത്തിൻറെ നാട് കോയമ്പത്തൂരിനടുത്തുള്ള മരുതമലൈ ആണ്. ഗുരു സട്ടൈമുനിയാണ്. വിഷവൈദ്യത്തിലും ദൈവീകരോഗശാന്തിയുണ്ടാക്കുന്നതിലും വിദഗ്ദനായിരുന്നു. എന്നാൽ ഇതെപ്പറ്റിയുള്ള ഗ്രന്ധങ്ങളോന്നും ഇപ്പോൾ ലഭ്യമല്ല.
കൃതികൾ
 1. നാഗമുനി നയനവിധി.[കണ്ണ് സംബന്ധമായ അസുഖങ്ങളും അവയുടെ ചികിത്സയും]
 2. നാഗമുനി ശിരരോഗ വിധി[തലക്കുണ്ടാകുന്ന അസുഖങ്ങളും ചികിത്സയും]

തെരയ്യാർ

അദ്ദേഹത്തിൻറെ യഥാർഥ പേർ അജ്ഞാതമാണ്.'തെരയ്യാർ 'എന്നാൽ 'പണ്ഡിതൻ'എന്നാണർത്ഥം.12-ാം ശതകത്തിൽ ജീവിച്ചിരുന്നു.ഗുരു-ധർമസ്വാമിയാർ ,ജനനസ്ഥലം 'തിരുമലൈചേരി'ശിഷ്യൻ 'യുഗിമുനി'.എന്നാൽ 'തെരയ്യാർ 'എന്നപേരിൽ ഒന്നിലധികം പേർ എഴുതിയിട്ടുണ്ട്.എഴുത്തിൻറെ ശൈലി വച്ചാണ് അത്കണ്ടെത്തിയത്.
കൃതികൾ
 1. തെരയ്യാർ മരുത്വ ഭാരതം
 2. തെരയ്യാർ വേണ്പ
 3. തെരയ്യാർ യാഗമവേണ്പ
 4. തെരയ്യാർ ഗുണപാO വേണ്പ
 5. തെരൻ പദാർത്ഥ ഗുണം
 6. തെരയ്യാർ മരുന്തലവി
 7. തെരയ്യാർ തൈലവർഗ്ഗ ചുരുക്കം.

കരുവുരർ

ഗുരു-ഭോഗർ ,കളങ്കിനാതർ .ശിഷ്യൻ- എടൈക്കാട്ടുസിദ്ധർ .ജനനസ്ഥലം സേലത്തിനടുത്തുള്ള 'കരുവൂർ 'ആണെന്നും,'തിരുനൽവേലി'യാണന്നും രണ്ടഭിപ്രായമുണ്ട്.
കൃതികൾ
 1. കരുവൂരർ വാതകാവ്യം
 2. കരുവൂരർ പൂജാവിധി
 3. കരുവൂരർ അട്ടകന്മം-100
 4. കരുവൂരർ ശാന്തനാടകം
 5. കരുവൂരർ വൈദ്യനോണ്ടിനാടകം
 6. Assorted verses of Karuvoorar

എടൈക്കാടർ

പാണ്ട്യരാജ്യത്തിനുതെക്കുള്ള 'എടൈക്കാട്'എന്ന സ്ഥലത്തുള്ള ആളായതിനാലാവാം അദ്ദേഹത്തിനു 'എടൈക്കാടർ'എന്ന പെരുസിദ്ധിച്ചത്.
ഗുരു-കരുവൂരാർ ,ശിഷ്യർ -അഴുകണ്ണിസിദ്ധർ ,കുടംബായ്സിദ്ധർ ,കടുവേലി സിദ്ധർ .
കൃതികൾ
 1. എടൈക്കാടർ ശരീരം-61
 2. assorted verses of Edaikkadar-69.

കോരക്കർ

ഗുരു-നന്ദി ദേവർ ,അല്ലമപ്രഭു. [6] അല്ലമപ്രഭു നന്ദിയുടെ അവതാരമാനന്നു പറയുന്നു. [7]. ശിഷ്യൻ -നാഗാർജുന. കോരക്കർ പ്രവർത്തിച്ചിരുന്നത് 'കോയമ്പത്തുർ' മേഖലയിലായിരുന്നു.അദ്ദേഹം ഗഞ്ചാവ് ചെടി[Cannabis sativa]യുടെ ഔഷധ മൂല്യത്തെപ്പറ്റി വ്യക്തമായി പറഞ്ഞിട്ടുണ്ട്.അങ്ങനെ കഞ്ചാവ് ചെടിക്ക് തമിഴിൽ 'കോരക്കർ മൂലി'എന്ന പേർ കൂടിയുണ്ട്.
കൃതികൾ
 1. കോരക്കർ ചന്ദ്രരേഖ-200
 2. നാമനാഥ്‌ തിരവുകോൽ
 3. രവിമെഖല-75,4.മൂത്തരം-91
 4. നാഥപീഥം-25
 5. അട്ടകന്മം-100
 6. കോരക്കർച്ചുന്നസുത്രം
 7. മാലൈവടകം.

സുന്ദരനന്ദർ

ഗുരു-സട്ടൈമുനി.ശിഷ്യൻ- താമരക്കർ .സുന്ദരനന്ദരരുടെ പ്രവർത്തനസ്ഥലം 'മധുര'യായിരുന്നു.'മച്ചമുനി'യും 'കൊങ്കണരും'സമകാലീനരായിരുന്നു.'ചുന്നം'ഉണ്ടാക്കുന്നതിൽ അദ്ദേഹം വിദഗ്ദ്ധനായിരുന്നു.ഉള്ളിൽ കഴിക്കുന്ന ഈ മരുന്നുണ്ടാക്കുന്നത് ലോഹങ്ങളും,ധാതുക്കളും സംസ്കരിച്ചാണ്.
കൃതികൾ
 1. സുന്ദരനന്ദർ വാക്യസൂത്രം-64
 2. സുന്ദരനന്ദർ ജ്നാനസൂത്രം
 3. സുന്ദരനന്ദർ അതിശയസൂത്രം
 4. സുന്ദരനന്ദർ വേദൈ-1050
 5. സുന്ദരനന്ദർ വൈദ്യ തീരാട്ട്
 6. സുന്ദരനന്ദർ കേസരി-55
 7. സുന്ദരനന്ദർ പൂജാവിധി-37
 8. സുന്ദരനന്ദർ ദീക്ഷാവിധി-57